കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് NREGA വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.NREG യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. NREG യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടുക്കൻ നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്