കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 20 വർഷം കഠിന തടവും മൂന്നരലക്ഷം രൂപ പിഴയും. കൽ പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ. സുനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. മേപ്പാടി പോലീസ് 2018 ൽ രജിസ്റ്റർ ചെ യ്ത് കേസിലാണ് വിധി. അന്നത്തെ എസ്.ഐ കെ.എസ്. ജിതേഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐ കെ.സി. മാത്യു അന്വേഷണം തുടങ്ങിയ കേസ് ഇൻസ്പെക്ടർ ശംഭുനാഥ് ഏറ്റെടുത്തു. തുടർ ന്ന് ഇദ്ദേഹം ട്രാൻസ്ഫറായതിനെ തുടർന്ന് വന്ന റജീന കെ. ജോസ് ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സി.പി.ഒ മധുവാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വേണ്ടി കേസ് എഴുതിയത്. പ്രോസിക്യുഷന് വേണ്ടി സ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്