പനമരം:ഭാവി തലമുറക്ക് ദിശ കാണിച്ച് അവരെ നേരിന്റെ പാതയിൽ ഉറപ്പിച്ചു നിർത്തുന്ന വിഭാഗമാണ് മുഅല്ലിംകളെന്നും സമുദായത്തിന്റെ ഉത്ഥാനത്തിന് ശക്തി പകർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ചാലകമായി മാറിയ സംഘടനയാണ്
ജംഇയ്യത്തുൽ മുഅല്ലിമീനെന്നും ജില്ലാ ഖാസി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡിസംബർ 29, 30, 31 തീയതികളിൽ കൂളിവയൽ ഇമാം ഗസ്സാലി അക്കാദമിയിൽ നടക്കുന്ന 17ാമത് ഇസ് ലാമിക കലാ സാഹിത്യ മത്സരത്തിന്റെ (മുസാബഖ ) ജില്ലാ സ്വാഗത സംഘം ഓഫീസ് പനമരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ സർഗ ശേഷി കണ്ടെത്തി സമുദായത്തിന് വേണ്ടി ഉപയോഗപ്പെടുത്താനുള്ള ഈ ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. കെ.വി.എസ്. തങ്ങൾ തലപ്പുഴ, പി.സി. ഇബ്റാഹിം ഹാജി, എം.കെ ഇബ്റാഹിം മൗലവി, റൈഹാനലി തങ്ങൾ , ശാഫി ദ്വാരക, ഡി. അബ്ദുല്ലഹാജി , കെ.സി അബ്ദുല്ല ഹാജി, എം.സി സുലൈമാൻ ഹാജി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ട്രഷറർ പി.ആബിദ് ദാരിമി നന്ദിയും പറഞ്ഞു.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍