കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് നവംബര്‍ 26 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസില്‍ അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കാന്‍ വരുന്ന തൊഴിലാളികള്‍ ആധാര്‍കാര്‍ഡിസന്റെ പകര്‍പ്പും കൊണ്ടുവരണം. 60 വയസ്സായ തൊഴിലാളികള്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്