ലോക എയ്ഡ്സ് ദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹം നയിക്കട്ടെ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനസന്ദേശം ഉൾകൊണ്ട് നവംബർ 30ന് വൈകിട്ട് കൽപ്പറ്റ ചുങ്കം വിജയാ പമ്പിന് സമീപം സ്നേഹദീപം തെളിക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ കേയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒന്നിന് രാവിലെ 9 മണിക്ക് കൽപ്പറ്റ പഴയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന
ബോധവൽക്കരണ റാലി എസ്‌ കെ എം ജെ സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായിരിക്കും. ഡിപിഎം ഡോ.സമീഹ സൈതലി എയ്ഡ്സ് ദിനസന്ദേശം നൽകും. തുടർന്ന് കോഴിക്കോട് മനോരഞ്ജൻ ആർട്സിന്റെ തെരുവ് നാടകവും സുംബാ ഡാൻസും അരങ്ങേറും. പനമരം ഗവ. നേഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ ഫാഷ്മോബും അവതരിപ്പിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, എച്ച്.ഐ.വി എയ്ഡ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, എയ്ഡ്‌സ് സംഘടനാ പ്രതിനിധികള്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കെ.എം മുജീബ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സൈതലവി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.