കമ്പളക്കാട് : കമ്പളക്കാട് മടക്കിയിൽ ഒരാഴ്ച ത്തോളമായി ടാറിൽ വീണു ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി ആനിമൽ റെസ്ക്യൂടീം.
ടാറിൽ വീണ് പ്രയാസം അനുഭവിക്കുന്ന നായയെ കഴിഞ്ഞ ഞായറാഴ്ച പിടിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ വലയിൽ നിന്ന് രക്ഷപ്പെട്ടു.
പിന്നീട് നായയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ താഹിർ പിണങ്കോടിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിന്റെ കഠിന ശ്രമത്തിന്റെ ഭാഗമായി പൂർണ്ണമായും ടാറിൽ മുങ്ങിയ നായയെ രക്ഷപ്പെടുത്തി.
ടീമിൽ ഷൈല കൽപ്പറ്റയും സഹായത്തിന് ഉണ്ടായിരുന്നു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്