പൊഴുതന ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഡിസംബര്‍ 12 ന് രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടക്കും. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04936 255251.

ജല വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp






