പന്തിപ്പൊയിലിൽ ദിവസവും നൂറ്കണക്കിന് ആളുകൾ വാഹനവുമായി സഞ്ചരിക്കുന്ന പന്തിപ്പൊയിൽ പാലം എത്രയും പെട്ടെന്ന് പുനർനിർമ്മിക്കാൻ പരിഹാരം കാണണമെന്നാവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിപ്പൊയിൽ യൂണിറ്റ്.ഏതുനിമിഷവും പൊളിഞ്ഞു വീഴാൻ സാഹചര്യം ഉള്ളതുകൊണ്ടുതന്നെ യാത്രക്കാർ ആശങ്കയിലാണ് ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നത്.ബാണാസുരയിലേക്ക് പോകുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെ അമിതഭാരമേറിയ വാഹനങ്ങളാണ് കൂടുതലും പാലം വഴി സഞ്ചരിക്കുന്നത്.കെവിവിഇഎസ് ജില്ലാ ട്രഷറർ ഹൈദ്രു ഉദ്ഘാടനം യോഗം ചെയ്തു.പ്രസിഡന്റ് എ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജോജിൻ റ്റി ജോയ് മുഖ്യപ്രഭാഷണം നടത്തി.
പന്തിപ്പൊയിൽ യൂനിറ്റ് നേത്ര നിരയിലേക്ക് പ്രസിഡന്റായി അബ്ദുല്ലയും സെക്രട്ടറിയായി ഷറഫുദ്ദീൻ മൂന്നാംപുഴയേയും ട്രഷററായി പി മോയി ഹാജിയെയും തിരഞ്ഞെടുത്തു.
മെമ്പർമാരായ വി.എ മൊയ്തു, സി കെ കാസിം,ജോയി കാപ്പിക്കളം,മമ്മൂട്ടി മുതുവോടൻ,ജോബിൾ സിടി,അബ്ദു ഗഫൂർ, പായേരി ഉസ്മാൻ, മൂന്നാംപുഴ അസീസ്, പി ഖാലിദ്.വി എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ സി.ടി അബ്ദു, മൊയ്തു ഹാജി,ഷറഫുദ്ദീൻ.എം എന്നിവർ സംസാരിച്ചു.