തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കുകള്‍, എ.ആര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നതിന് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റെജി പി ജോസഫ്, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍