കൽപ്പറ്റ: ജാർഖണ്ഡിൽ നടക്കുന്ന ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സങ്കീർത്തന യ്ക്ക് സെലക്ഷൻ ലഭിച്ചു .കൽപ്പറ്റ ഇടഗുനി, പുഴമുടിയിൽ, പാലക്കുന്നുമ്മേൽ ശശിധരന്റെയും സ്വപ്നയുടെയും മകളാണ്.കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ശോഭയുടെ കീഴിലാണ് സങ്കീർത്തന പരിശീലനം നടത്തുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.