കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരാണ് അദാലത്തില്‍ പങ്കെടുത്തത്. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, ബി.ഡി.ഒ കെ ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ സുഭാഷിണി, കേരള സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും പരാതികള്‍ തീര്‍പ്പാക്കി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.