ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം വി വിശ്വന്ത്, എം കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.