വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പിലാക്കിവരുന്ന വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. മുട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നേരിട്ടു സ്വീകരിക്കും. ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുവാനും, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാനുമുള്ള സൗകര്യം ജില്ലാ വ്യവസായ കേന്ദ്രത്തിലും, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളിലും സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് -ജില്ലാ വ്യവസായ കേന്ദ്രം- 04936 202485, 9188127012, വ്യവസായ വികസന ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി- 9188127191, വ്യവസായ വികസന ഓഫീസര്‍, കല്‍പ്പറ്റ- 9496923262, വ്യവസായ വികസന ഓഫീസര്‍, മാനന്തവാടി-9446001655, വ്യവസായ വികസന ഓഫീസര്‍, പനമരം- 9447340506

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.