വാരമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ സ്പെഷ്യൽ എൻറിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച സാഹിത്യ ശിൽപ്പശാല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി.സി. മമ്മൂട്ടി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ്, മദർ പിടിഎ പ്രസിഡന്റ് നൗഷിദ, ഖാലിദ്, അലി കൊടുവേരി, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. മുസ്തഫ ദ്വാരക, ജോസ് കിഴക്കൻ, അരുൺകുമാർ, പ്രതീക്ഷകുമാർ,തോമസ് സേവ്യർ, പ്രജിത,ജിതിൻ ജോയ് എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എൻ.കെ ഷൈബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സബിത ടീച്ചർ നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്