വയനാടിന്റെ നവോത്ഥാന നായകനായിരുന്നു എം.എ മുഹമ്മദ് ജമാൽ സാഹിബ് എന്നും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക- മതേതര രംഗത്തും അനാഥ- അഗതി സംരക്ഷണത്തിന് മാതൃകയായ വ്യക്തിത്വത്തിന് ഉടമയാണ് ജമാൽ സാഹിബ് എന്നും സംസ്ഥാന വനിതാ ലീഗ് പ്രസിഡണ്ട് സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.
വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം.എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും പന്തിപ്പൊയിൽ ടി കെ എം ഓർഫനേജിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഇൻ ചാർജ് എൻ കെ റഷീദ് സാഹിബ്, ജില്ലാ ജനറൽ സെക്രട്ടറി ഇൻ ചാർജ് കെ ഹാരിസ്, മുസ്ലിം ലീഗ് -വനിത ലീഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







