മക്കിയാട്: വഞ്ഞോട് സ്കൂൾ സ്ഥാപക മാനേജറും തൊണ്ടർനാട് പ്രദേശത്തെ വിവിധ പുരോഗതികളുടെ മുന്നിൽ നടന്ന പാലേരി കുഞ്ഞിരാമൻ നായർ അനുസ്മരണവും
എൻഡോവ്മെൻ്റ് വിതരണവും വഞ്ഞോട് സ്കൂളിൽ നടന്നു. കോറോം പോലീസ് സ്റ്റേഷനിലെ എസ്.ഐയും പൂർവ്വ വിദ്യാർത്ഥിയുമായ കെ.മൊയ്തു അനുസ്മരണ പ്രഭാഷണവും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.ഷെറീന അധ്യക്ഷത വഹിച്ചു.
അഷ്റഫ് മക്കിയാട്, സെലീന.കെ,
പ്രിയങ്ക.പി, ഷീബബായ്, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







