പുൽപ്പള്ളി: വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ
സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം തൃശൂർ ജില്ലയിലെ മതിലകം സെൻ്റ് ജോസഫ് ഹയർസെക്ക ണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഇ.എസ്.ആമിക്ക് ലഭി ച്ചു. 5001 രൂപയും ഫലകവും പ്രശസ്‌തിപത്രവും പുസ്‌തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന തലത്തിൽ നടത്തിയ കഥാ രചനാ മത്സരത്തിൽ ഇ.എസ്.ആമിയുടെ ‘കരുതിയിരിക്കുക എന്റെ വിശപ്പിനെ, എന്റെ കോപത്തെയും’ എന്ന കഥയാണ് പുരസ്‌കാരത്തിന് അർഹമായത്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







