യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന് ആവിഷ്കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന് ഗ്രീന്‍സോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. വെള്ളമുണ്ട മൊതക്കരയിലെ ഒരേക്കര്‍ സ്ഥലത്താണ് വാഴ, ചേമ്പ്, ക്യാബേജ്, തക്കാളി, പയര്‍, പച്ചമുളക് എന്നിവ കൃഷി ചെയ്യുക. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എം അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ പി.എ അസീസ്, യുവജനകമ്മീഷന് അംഗം കെ.കെ വിദ്യ, ജില്ലാ ആസൂത്രണസമിതി അംഗം എ.എന്‍ പ്രഭാകരന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സി.എന്‍ സജ്ന, പ്രതിഭ ഗ്രന്ഥാലയം പ്രസിഡന്റ് രഞ്ജിത് മാനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







