വധശിക്ഷയ്ക്ക് പുതിയൊരു രീതികൂടി; ചരിത്രത്തിലാദ്യം, ശിക്ഷയ്ക്ക് വിധേയനാകുന്നത് കൊലക്കേസ് പ്രതി

വാഷിംഗ്ടൺ : നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നൽകി യു.എസ് ഫെഡറൽ കോടതി. ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയിൽ നടപ്പാക്കും. നൈട്രജൻ നൽകി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യർത്ഥന കോടതി തള്ളി. എന്നാൽ, ഈ മാർഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധർ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

യു.എസിൽ ഇതാദ്യമായാണ് നൈട്രജൻ നൽകി വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ സ്മിത്തിന്റെ അഭിഭാഷകർ അപ്പീൽ നൽകിയേക്കും.പ്രതിയെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കാനാണ് നീക്കം. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നിലവിൽ, അലബാമ, മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. എന്നാൽ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്.

കൊലക്കേസ് പ്രതിയായ സ്മിത്തിനെ 2022 നവംബറിൽ വിഷം കുത്തിവച്ച് വധിക്കാൻ ശ്രമിച്ചെങ്കിലും മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്.

വധശിക്ഷ പലവിധം

ഇന്ത്യ, യു.എസ്, ബെലറൂസ്, ചൈന, ഈജിപ്‌റ്റ്, ഇറാൻ, ജപ്പാൻ, മംഗോളിയ, പാകിസ്ഥാൻ, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയവയാണ് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ചിലത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളിലും വധശിക്ഷ നിലവിലില്ല. കുരിശിൽ തറയ്‌ക്കൽ, ചതച്ചു കൊല്ലൽ, തീ വച്ചു കൊല്ലുക തുടങ്ങിയ ക്രൂരമായ വധശിക്ഷാ രീതികൾ പണ്ട് നിലനിന്നിരുന്നു. ഇന്ന് ലോകത്ത് നിലവിലുള്ള വ്യത്യസ്ത വധശിക്ഷാ രീതികൾ ഇവയാണ്:

തൂക്കിലേറ്റൽ

മിക്ക രാജ്യങ്ങളിലും സ്വീകരിക്കുന്ന മാർഗം. പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും പ്രയോഗിക്കുന്നു. പ്രതിയെ തൂക്കിലേറ്റുന്ന വീഴ്ചാ ദൈർഘ്യത്തിലെ വ്യത്യാസമനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുന്ന രീതിയിലും വ്യത്യാസമുണ്ട്.
വെടിവയ്‌ക്കൽ

ഒരൊറ്റ വെടിയുണ്ടകൊണ്ട് പ്രതിയുടെ ജീവനെടുക്കുന്നു. ചൈന, ബെലറൂസ് തുടങ്ങിയ രാജ്യങ്ങൾ ഈ മാർഗം സ്വീകരിക്കുന്നുണ്ട്. വധശിക്ഷ നിറുത്തലാക്കുന്നതിന് മുമ്പ് റഷ്യയും ഉപയോഗിച്ചിരുന്നു. ഓരോ രാജ്യങ്ങളിലും വെടിവയ്ക്കുന്നത് വ്യത്യസ്ത രീതിയിൽ. ചൈനയിലും ബെലറൂസിലും തലയ്‌ക്ക് പിറകിലാണ് വെടിവയ്ക്കുന്നത്. തായ്‌ലൻഡിൽ മുമ്പ് മെഷീൻ ഗണ്ണായിരുന്നു ഉപയോഗിച്ചിരുന്നത്. ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിൽ ‘ഫയറിംഗ് സ്ക്വാഡുകൾ”തന്നെയുണ്ട്.

വിഷം കുത്തിവയ്‌ക്കൽ

1982ൽ യു.എസിൽ ആദ്യമായി പരീക്ഷിച്ചു. ചൈന, തായ്‌വാൻ, തായ്‌ലൻഡ്, ഗ്വാട്ടിമാല, വിയറ്റ്നാം എന്നിവിടങ്ങളിലും നിലവിലുണ്ട്. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം തയോപെന്റൽ തുടങ്ങിയ മരുന്നുകൾ കുത്തിവയ്ക്കും.

വൈദ്യുതാഘാതം

വൈദ്യുതിക്കസേരയിലിരുത്തി വൈദ്യുതാഘാതമേൽപ്പിക്കുന്ന രീതി. പ്രതിയെ പ്രത്യേകം തയാറാക്കിയ കസേരയിലിരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തി വിടുന്നു. ഉത്ഭവം 1890ൽ യു.എസിൽ. 1976 വരെ ഫിലിപ്പീൻസിലും നടപ്പാക്കിയിരുന്നു. ഇലക്ട്രിക് ചെയർ സംവിധാനം ഇപ്പോഴും ചില യു.എസ് സ്റ്റേറ്റുകളിൽ നിലവിലുണ്ട്. എന്നാൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തി ആവശ്യപ്പെടുന്നതനുസരിച്ചോ അല്ലെങ്കിൽ കുത്തിവയ്പ് പ്രായോഗികമല്ലാത്ത ഘട്ടത്തിലോ ആണ് സ്വീകരിക്കുന്നത്.

ഗ്യാസ് ചേംബർ

യു.എസിലും ലിത്വാനിയയിലും മാത്രമാണ് ഈ രീതി ഉപയോഗിച്ചിട്ടുള്ളത്. ഇന്ന് ചില യു.എസ് സ്റ്റേറ്റുകളിൽ കുത്തിവയ്പിനുപകരം പ്രതിയ്ക്ക് ഗ്യാസ് ചേംബർ വധശിക്ഷാ മാർഗമായി തിരഞ്ഞെടുക്കാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി ജർമനിയിൽ ഉത്ഭവം. വായു കടക്കാത്ത അറയിലേക്ക് ഹൈഡ്രജൻ സയനൈഡ് അടക്കമുള്ള വിഷവാതകങ്ങൾ കടത്തിവിടും.

ശിരഛേദം

ചരിത്രാതീതകാലം മുതൽ ലോകമെമ്പാടും നിലനിന്നിരുന്ന രീതി. ഇപ്പോൾ സൗദി അറേബ്യ മാത്രം പിന്തുടരുന്നു. വാളുപയോഗിച്ചാണ് ശിരച്ഛേദം നടപ്പാക്കുന്നത്. ഫ്രഞ്ച് വിപ്ലവക്കാലത്ത് ഗില്ലറ്റിൻ ഉപയോഗിച്ച് ശിരസ് ഛേദിച്ചിരുന്നു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.