റൊണാള്‍ഡോയുടെ ഭരണം! പോര്‍ച്ചുഗീസ് താരത്തിന് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ലിയോണല്‍ മെസിക്ക് നഷ്ടം

ദുബായ്: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച രണ്ടുതാരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരില്‍ ആരാണ് കേമനെന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഒന്നരപതിറ്റാണ്ടിലേറെയായി ഫുട്‌ബോള്‍ ലോകം അടക്കി ഭരിക്കുന്ന മെസിയും റൊണാള്‍ഡോയും ഒട്ടുമിക്ക റെക്കോര്‍ഡുകളും പങ്കിട്ടെടുത്തു. കരിയറിന്റെ അവസാന ഘട്ടത്തിലും എതിരാളികളെ വിസ്മയിപ്പിച്ചാണ് ഇരുവരും പന്തുതട്ടുന്നത്.

ഇപ്പോള്‍ ഒരു നേട്ടത്തില്‍ മെസിയെ പിന്നിലാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സാണ് പട്ടിക പുറത്തുവിട്ടത്. 2000 മുതല്‍ റൊണാള്‍ഡോ ആകെ 1204 മത്സരങ്ങള്‍ കളിച്ചിച്ചിട്ടുണ്ട്. 1202 മത്സരങ്ങളുമായി ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയാണ് രണ്ടാം സ്ഥാനത്ത്. 1056 മത്സരവുമായി ബ്രസീലിന്റെ മുന്‍താരം ഡാനി ആല്‍വസ് മൂന്നാം സ്ഥാനത്ത്. ലിയോണല്‍ മെസിയാണ് നാലാം സ്ഥാനത്ത്. 1047 മത്സരങ്ങളിലാണ് ഈ നൂറ്റാണ്ടില്‍ മെസി ബൂടുകെട്ടിയത്. 1010 മത്സരങ്ങളുമായി റയല്‍ മാഡ്രിഡിന്റെ ക്രോയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അഞ്ചാം സ്ഥാനത്തെത്തി.

54 ഗോളുമായി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതിനിടെയാണ് റൊണാള്‍ഡോയെ തേടി ഈയൊരു നേട്ടം കൂടിയെത്തിയത്.

അതേസമയം, ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മെസി. ഈമാസം 19നാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് ലിയോണല്‍ മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.