പിണങ്ങോട് : കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി.22 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി. കണിയാമ്പറ്റ മൂന്നാം സ്ഥാനം നേടി. കോട്ടത്തറ സി ഡി എസിലെ ശ്യാം വി ഗോൾഡൻ ഗ്ലൗ പുരസ്കാരവും കണിയാമ്പറ്റ സി ഡി എസിലെ സുഹൈൽ പി ഗോൾഡൻ ബൂട്ട് പുരസ്കാരവും പൊഴുതന സി ഡി എസിലെ മുഹമ്മദ് ഷാമിൽ ബെസ്റ്റ് പ്ലേയർ അവാർഡും കരസ്ഥമാക്കി.കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കുടുംബശ്രീ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചത്. വിജയികൾക്ക് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ പി എം ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി അസിസ്റ്റന്റ് മിഷൻ കോഡിനേറ്റർ റെജീന വികെ യും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി മീനങ്ങാടി സി ഡി എസ് ചെയർപേഴ്സൺ ശ്രീകല ബാബുവും വിതരണം ചെയ്തു. സമാപന ചടങ്ങിൽ കണിയാമ്പറ്റ വാർഡ് മെമ്പർ സലില ഉണ്ണി, വെങ്ങപ്പള്ളി സി ഡി എസ് വൈസ് ചെയർപേഴ്സൺ ബബിത വി കെ, സിവിൽ പോലീസ് ഓഫീസർ ഹർഷദ വി തുടങ്ങിയവർ പങ്കെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും