മേപ്പാടി: മേപ്പാടി ഗവ.ഹൈസ്കൂളില്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം നടത്തി. കെ. ഉബൈദത്ത് ഉദ്ഘാടനം ചെയ്തു. കോയാമു കുന്നത്ത് അധ്യക്ഷത വഹിച്ചു. പി. അഷ്റഫ്, അഡ്വ.എ.ജെ. ആന്റണി, ഒ.വി. മാര്‍ക്സിസ്, ഹരീഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കലോത്സവ വിജയികളായ ടി. അമസ്മിന(മാപ്പിളപ്പാട്ട്), എം. ഹരികൃഷ്ണന്(തമിഴ് കവിതാരചന), എന്‍. നാഗദര്ശിനി(തമിഴ് പദ്യം ചൊല്ലല്‍), വി. ഉമാരഞ്ജിനി(നങ്ങ്യാര്‍കൂത്ത്) എന്നിവരെ ആദരിച്ചു. ഇവര്‍ക്കുള്ള മെമന്റോയും ഉപഹാരവും
അഡ്വ.എ.ജെ. ആന്റണി, പി. സൈനബ, ജോയി റോഡ്രിഗ്സ്, ലിസി, ദിനേശ്കുമാര്‍, ത്രേസ്യ, ശാന്തി എന്നിവര്‍ വിതരണം ചെയ്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







