പാർലമെന്റിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു മോദി സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ നിയമമായ ഹിറ്റ് ആന്റ് റൺ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ബത്തേരി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തി. ഈ നിയമം നടപ്പായാൽ ഒരു വാഹനം ആക്സിഡന്റായി ആൾക്ക് മരണം സംഭവിച്ചാൽ പത്തുവർഷം തടവും 7 ലക്ഷം രൂപ പിഴയും ആക്സിഡന്റ് ആയ വാഹനം നിർത്താതെ പോയാൽ ഏഴുവർഷം തടവും 7 ലക്ഷം രൂപ പിഴയും എന്ന കരി നിയമം പിൻവലിക്കണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.എൻ.ടി.യു.സി മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ സംസാരിച്ചു.ജിജി അലക്സ് അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി സി.എ ഗോപി മുഖ്യപ്രഭാഷണം നടത്തി.കെയു മാനു, സലാം മീനങ്ങാടി, അസീസ് മാടാല, മനോജ് ഉപ്പാൻ,മുനീബ് ചീരാൽ,പി ജെ ഷാജി, റിജേഷ് എംപി, വിൽസൺ എംബി, ഷാജി വി.ആർ,ജോയ് ഓ ജെ,സണ്ണി സിജെ, മണിനാരായണൻ, ഷാജി എ.കെ,ഹാരിസ് പി,മാധവൻ എം, പ്രസാദ,വിനീഷ് കുട്ടൻ ,ജോയ് കെ. ഒ,ജിജോ ടെമ്പോ എന്നിവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







