ശ്രേയസ് വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു. മിത്രം പദ്ധതിയുടെ ഭാഗമായി കേക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക പാവപ്പെട്ട ക്യാൻസർ രോഗിക്ക് കൈമാറി. യൂണിറ്റിന് കീഴിൽ പുതിയ പലഹാര നിർമ്മാണ സംരംഭത്തിനും തുടക്കം കുറിച്ചു.പരിപാടികളുടെ ഉദ്ഘാടനം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു. കെ.കെ വർഗീസ്, ഗിരിജ പീതാംബരൻ, ബേബി എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







