ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്‌കൂള്‍ തലത്തില്‍ വാളേരി ഗവ ഹൈസ്‌കൂളും യു.പി. തലത്തില്‍ ബത്തേരി അസംപ്ഷനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൈലമ്പാടി എ എന്‍ എം യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കല്ലോടി സെന്റ് ജോസഫ് യു. പി സ്‌കൂള്‍, വാഴവറ്റ എ.യു.പി. സ്‌കൂളുകള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ബത്തേരി ഡയറ്റില്‍ നടന്ന പരിപാടി ഡോ. ടി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.രാജന്‍ അധ്യക്ഷനായി. വിജയികള്‍ക്ക് ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജിജി ജേക്കബ് സമ്മാനം വിതരണം ചെയ്തു. നിര്‍വാഹക സമിതി അംഗങ്ങളായ എം. ബഷീര്‍, സി.കെ ഷംസുദ്ദീന്‍, പി.ആര്‍ ഗിരിനാഥന്‍, സി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്, നാലാം മൈല് ടവര് കുന്ന് പ്രദേശങ്ങളില് നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







