ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു

സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു.
സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ കായികോത്സവത്തിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കായികതാരങ്ങൾക്കൊപ്പം മറ്റ് കായിക താരങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. ആത്മാഭിമാനവും സമത്വ ഭാവവും പഠിതാക്കളിൽ ജ്വലിപ്പിക്കുക, ആരോഗ്യ പരിപോഷണവും പഠനോത്സുകതയും മെച്ചപ്പെടുത്തുക, തടസ്സരഹിതമായ ജീവിത സാഹചര്യങ്ങളിലേക്കുള്ള സമുഹത്തിൻ്റെ വളർച്ചയിൽ പങ്കു ചേരുക എന്നിവയാണ് ഇൻക്ലൂസീവ് കായികോത്സവത്തിൻ്റെ ലക്ഷ്യങ്ങൾ.

ഗെയിംസ്, അത് ലറ്റിക്സ് ഇനങ്ങളിൽ മാനന്തവാടി ബി അർ സി ഓവറോൾ ചാമ്പ്യൻമാരായി. അത്‌ലറ്റുൾക്ക് എ.ഇ.ഒ മാരായ ജീറ്റോ ലൂയീസ്, ജോളിയാമ്മ, ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ ഷിവി എന്നിവർ സർട്ടിഫിക്കറ്റും മെഡലും നൽകി. കൽപ്പറ്റ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായികോത്സവം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷനായി. കായികോത്സവത്തിൻ്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ തമ്പി അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ്, എസ് എസ് കെ ജില്ല പ്രോജക്റ്റ് കോർഡിനേറ്റർ അനിൽകുമാർ, ഡയറ്റ് സീനിയർ ലക്ചറർ സജി, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, വൈത്തിരി ബി അർ സി ട്രെയ്നർ കൊച്ചുത്രേസ്യ എന്നിവർ സംസാരിച്ചു.

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി

4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍

സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *