പനമരം: രണ്ട് ദിവസമായി നടന്ന കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ ജില്ല സമ്മേളനം സമാപിച്ചു.സംസ്കാരം പൈതൃകം മതേതരത്വം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷൻ കെ.കെ അമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ അബ്ദുൾ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. പനമരം പഞ്ചായത്ത് വിദ്യാദ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ കെ.ടി ഉപഹാര സമർപ്പണം നടത്തി.കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി ജാഫർ പി.കെ സ്വാഗതവും മുഹമ്മദ് ഷെരീഫ് ഇ. കെ അധ്യക്ഷതയും വഹിച്ചു.കെ.എ.ടി.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുസ്സലാം എം.പി പ്രമേയ പ്രഭാഷണം നടത്തി. ഐ.എം.ജി, സുലൈഖ, കെ.പി.എസ്.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഗിരീഷ് കുമാർ,
ആർ.എ.ടി.എഫ് ജില്ലാ ട്രഷറർ ഇബ്രാഹിം കൂളിവയൽ, സുലൈമാൻ ഹാജി, അബ്ദുൾ അസീസ്, കെ.സി യൂസുഫ് ഹാജി, അഷ്കർ.കെ.ടി, മഹറൂഫ്.കെ, ജലീൽ.എം, സുബൈർ ഗദ്ദാഫി, ജമീല. ടി.എ, സിദ്ധീഖ് കെ.എൻ, നസ്രിൻ.ടി, രഹ് ന, ശിഹാബ് മാളിയേക്കൽ, യൂനുസ്.ഇ ,അബ്ദുൾ ജലീൽ.പി,യൂസുഫ് കെ.എ. എന്നിവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







