മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ ബേലൂർ
മഖ്‌നയുടെ കോളർ ഐഡി സിഗ്‌നൽ ലഭിച്ചതായി വനം വകുപ്പ് സ്ഥിരീകരിച്ചു. ബാവലിക്ക് സമീപം ഉൾവനത്തിലേക്ക് നാല് കിലോ മീറ്ററോളം മാറി ചെമ്പകപ്പാറ മേഖലയിൽ നിന്നുമാണ് സിഗ്‌നൽ അവസാനമായി ലഭിച്ചത്. വനംവകുപ്പ് സംഘം ആനയുടെ സിഗ്‌നൽ ലഭിച്ചിടത്തേക്ക് പുറപ്പെട്ടു. ബാവലി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കാട്ടാന കർണാടക വനമേഖലയിലേക്ക് കടക്കുന്നതിന് മുമ്പേ അനുയോച്യമായ സാഹചര്യം ഒത്തുവന്നാൽ മയക്കുവെടിക്കാനുള്ള സാധ്യതയാണ് വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം