പര്‍ദയിട്ട് വേഷം മാറിയ കളക്ടര്‍ ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു

കള്ളന്മാരെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് പതിവാണ്. എന്നാൽ അടുത്തിടെ, ചില കള്ളന്മാരെ കയ്യോടെ പിടികൂടാൻ കളക്ട‌ർ തന്നെ വേഷം മാറിയിറങ്ങേണ്ടി വന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇവിടുത്തെ ദിദാ മായ് ഹെൽത്ത് കെയർ സെന്‍ററിൽ രോഗിയായി അഭിനയിച്ച് എത്തിയ കളക്ടർ നടത്തിയ രഹസ്യ ഓപ്പറേഷനിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

പൊതുജനങ്ങളിൽ നിന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർച്ചയായി പരാതികൾ ലഭിച്ചതോടെയാണ് വിഷയത്തിൽ നേരിട്ട് ഇറങ്ങി അന്വേഷണം നടത്താൻ ഫിറോസാബാദ് എസ്ഡിഎം (സദർ) ക്രാതി രാജ് തീരുമാനിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഐഎഎസ് ഉദ്യോഗസ്ഥയായ ക്രതി രാജ് പർദ്ദ കൊണ്ട് മുഖം മറച്ച് രോഗിയായി അഭിനയിച്ച് ആരോഗ്യ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ക്രിതി രാജ് ആശുപത്രിയിൽ നടക്കുന്ന ഗുരുതര നിയമലംഘനം കണ്ടെത്തിയത്.

മറ്റേത് അന്വേഷണവും അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് കളക്ടർ വിഷയത്തില്‍ നേരിട്ട് ഇടപെട്ടാന്‍ തീരുമാനിച്ചത്. തുടർന്നാണ് പർദ്ദ ധരിച്ച് രോഗിയായി അഭിനയിച്ച് ക്രാതി രാജ് ഐഎഎസ് ആശുപത്രിയിൽ എത്തിയത്. ദിദാ മായ് ഹെൽത്ത് സെന്‍റിറിൽ നടത്തിയ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കലക്ടർ കണ്ടെത്തി. ഫാർമസിയിൽ രോഗികൾക്ക് നൽകാനായി സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട മരുന്നുകളുടെ നീണ്ട നിര തന്നെ കളക്ടറോടൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ രോഗികൾക്ക് ആവശ്യമായ ചികിത്സകളും കുത്തിവയ്പ്പുകളും കൃത്യമായി നൽകുന്നില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

2021 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ക്രാതി രാജ്. രോഗിയുടെ വേഷത്തിൽ ഡോക്ടറോട് സംസാരിച്ച അവർ അദ്ദേഹത്തിന്‍റെ പെരുമാറ്റം പ്രൊഫഷണലല്ലെന്നും റിപ്പോർട്ട് ചെയ്തു. കൂടാതെ, ആശുപത്രി രജിസ്റ്ററിൽ ജീവനക്കാർ ഹാജരാണെങ്കിലും ഭൂരിഭാഗം ആളുകളും ജോലിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപരിപാലന കേന്ദ്രത്തിൽ ശുചിത്വവും വൃത്തിയും അൽപ്പം പോലും ഇല്ലെന്നും ക്രാതി രാജ് റിപ്പോര്‍ട്ട് ചെയ്തു. കലക്ടർ ആശുപത്രിയിൽ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍, ആശുപത്രിയില്‍ കാലഹരണപ്പെട്ട മരുന്നുകളാണ് രോഗികൾക്ക് നൽകുന്നതെന്ന കളക്ടറുടെ വാദം ചീഫ് മെഡിക്കൽ ഓഫീസർ ഡോ റംബദൻ റാം തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് 12.05 -ന് താൻ പരിശോധന നടത്തി സ്ഥിരീകരിച്ചതാണന്നും ആശുപത്രിയില്‍ ശുചീകരണത്തിനും പെയിന്‍റിംഗിനുമുള്ള ജോലികൾ നടന്നു വിരകായാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://x.com/ANINewsUP/status/1767754515812368819?s=20

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.