ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നഴ്സിംഗ് ഓഫീസര്‍മാര്‍ക്ക് വേനല്‍ക്കാല രോഗങ്ങളെ സംബന്ധിച്ച് പരിശീലനം നല്‍കി. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം പോലുള്ള സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയാസേനന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ദീപു പരിശീലനത്തിന് നേതൃത്വം നല്‍കി. ലോകാരോഗ്യ സംഘടന എന്‍ സി ഡി കണ്‍സള്‍ട്ടന്റ് ഡോ. സി ദീനദയാല്‍, സൂപ്പര്‍വൈസര്‍മാരായ അനൂപ് ജേക്കബ്, ഡോ. മിനു മറിയ റോസ്, ബത്തേരി താലൂക്ക് ആശുപത്രി പള്‍മണോളജിസ്റ്റ് ഡോ.എബ്രഹാം എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ എന്നിവര്‍ സംസാരിച്ചു.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന