ജലക്ഷാമത്താൽ
കടുത്ത വരൾച്ച നേരിടുന്ന, ബാണാസുര ഡാമിൻ്റെ താഴ്‌വാരത്തുള്ള വാരാമ്പറ്റ .കൊച്ചാറ ആദിവാസി കോളനി ,അത്തിക്കൊല്ലി .ആറുവാൾ ഭാഗത്തുള്ള പ്രദേശവാസികൾ കുടിവെള്ളത്തിന് പോലും
ബുദ്ധിമുട്ടുമ്പോൾ ഇവർക്ക്
ഉപകാരപ്രദമാകും വിധം ബാണാസുര അണക്കെട്ടിൽ നിന്നും നിശ്ചിത അളവിൽ വെള്ളം തുറന്ന് വിടണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അബ്ദുൽ റയീസ് എ സി അദ്യക്ഷത വഹിച്ചു. പിടി മുത്തലിബ് ,ജിജി പോൾ അജ്മൽ വെള്ളമുണ്ട,ശ്രീജിത്ത് ,.പീറ്റർ ജോർജ്.
സിറാജ് കമ്പ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







