ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 24 ന് വൈകിട്ട് ആറു മുതല്‍ 26ന് വൈകിട്ട് ആറ് വരെ മദ്യവില്‍പ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. മദ്യശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍/സ്റ്റാര്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസന്‍സുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു







