മാനന്തവാടി: വയനാട് ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ മാനന്തവാടിയിലെ മൂന്നാം ഘട്ട പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ ഹാരം അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു. മഴയും മറ്റ് പ്രതികുല സാഹചര്യങ്ങളെയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാണാനും സംസാരിക്കാനും സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക് നാസിക് ഡോളും, ബൈക്ക് റാലിയോട് കൂടിയാണ് സ്ഥാനാർത്ഥിയെ ആനയിച്ചത്. കൂമ്പാരകുനിയിൽ ആരംഭിച്ച പര്യടനം പനവല്ലി, എടയൂർകുന്ന്, പാൽവെളിച്ചം, വള്ളിയൂർക്കാവ്, ചെറ്റപ്പാലം, കമ്മന, കുണ്ടാല, കൂളിവയൽ, കായക്കുന്ന്, കരിമ്പുമ്മൽ, വാറുമ്മൽക്കടവ്, അഞ്ചാം മൈൽ, പാലമുക്ക്, ഏഴേ നാല്, പുളിഞ്ഞാൽ, വെള്ളിലാടി, തേറ്റമല, മുളിത്തോട്, കുഞ്ഞോം, കരിമ്പിൽ, കുളത്താട, പാലക്കോളി, പേര്യ 34, തവിഞ്ഞാൽ 44, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കണിയാരത്ത് പര്യടനം അവസാനിച്ചു. എം എൽ എ ഒ ആർ കേളു, ചെയർമാൻ എ എൻ പ്രഭാകരൻ, കൺവീനർ വി കെ ശശിധരൻ, പി ടി ബിജു, എ ജോണി, ശോഭ രാജൻ, കെ പി ശശികുമാർ, കുന്നുമ്മൽ മൊയ്തു, ഷബീർ അലി, പി വി ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്