ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ തെരഞ്ഞെടുപ്പ് വിഭാഗം -പോലീസ് – എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീം അംഗങ്ങളാണ് വിശ്രമവേളയിൽ ചെക്ക്പോസ്റ്റ് പരിസര പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ വേർതിരിച്ച് തിരുനെല്ലി ഹരിത കർമ്മ സേനയ്ക്ക് എസ്.എസ്.ടി ചാർജ് ഓഫീസർ എം.പി രാജേന്ദ്രൻ കൈമാറി. അസി. എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, ധന്വന്ത്, അജയ് കെ. എ, സീനിയർ സി.പി.ഒ ജിൽജിത്ത്, കെ.എമിഥുൻ , എസ്.എസ്.ടി അംഗങ്ങളായ കെ .എസ് ഫൈസൽ, വിനോദ്, ഷെരീഫ് എന്നിവർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







