പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 15 നകം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 208099

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







