വാകേരി -പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ബീനാച്ചി -പഴുപ്പത്തൂർ – വാകേരി വഴിയും പനമരത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂനാനക്കുഴി – യൂക്കാലി കവല – കല്ലൂർക്കുന്ന് സ്കൂൾ റോഡ് – വാകേരി വഴി പോകണം.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







