‘പുഞ്ചിരി’ മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

മാനന്തവാടി: ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമോ കെയർ എന്നിവ ചേർന്ന് വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. വയനാട് സ്ക്വയറിൽ നടന്ന ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കൽ, ടി.എ. മുഹസിൻ, എ. സജീർ, പി.കെ. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. ജ്യോതി മിശ്ര, ഡോ. സി. ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസവളർച്ച, ഉന്തിയ മോണ, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് തുടങ്ങിയ വൈകല്യങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായി മംഗളൂരു ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ ശസ്ത്രക്രിയയും നടത്തും. തുടർചികിത്സയും സൗജന്യമാണ്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *