തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആ ഭിമുക്യത്തിൽ ഈ വർഷം വയനാട്ടിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും,ഹജ്ജു ക്ലാസും,സ്നേഹ വിരുന്നും സംഘടിപ്പിച്ചു .ഹജ്ജു ക്ലാസിന് മമ്മൂട്ടി നിസാമി നേതൃത്വം നൽകി.പി.മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു.മഹല്ല് പ്രസിഡന്റ് കെ.സി.ആലി ഹജ്ജു ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.പി.സി.ഇബ്രാഹിം ഹാജി,ഉസ്മാൻ പള്ളിയാൽ,ഉസ്മാൻ മുസ്ലിയാർ, സി.മമ്മുഹാജി,വി.അബ്ദുള്ള,എസ്.നാസർ,സി.അബ്ദുള്ള,കെ.കെ.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.