നെടുമ്പാല ഗവ.എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2024-25 അധ്യയന വര്‍ഷം വിദ്യാവാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല, വീട്ടിമറ്റം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചുവട്, ജയഹിന്ദ് എന്നീ സ്ഥലങ്ങളില്‍ നിന്നും രാവിലെ വിദ്യാലയത്തിലെത്തിക്കുന്നതിനും വൈകീട്ട് തിരികെയെത്തിക്കുന്നതിനും പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ, ജീപ്പ് ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 22 നകം ക്വട്ടേഷനുകള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







