കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കീഴില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിരുദം, അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍, പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ്, ഫീസ് ഇളവുണ്ടായിരിക്കും. അപേക്ഷാ ഫീസ് 300 രൂപ താത്പര്യമുള്ളവര്‍ മെയ് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍: 0484-2422275, 8086138827, 7907703499, 9388533920

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.