ആവേശം സ്റ്റൈലിൽ പിറന്നാളാഘോഷം നടത്തി ഇരട്ടക്കൊലക്കേസ് പ്രതി; വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം

ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരില്‍ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് റീല്‍ ഒരുക്കിയത്.

അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയില്‍ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്ബടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീല്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്തരത്തിലൊരു റീല്‍ പുറത്തിറക്കിയത്.
https://youtu.be/P-e49nk6yic
ഈ പാർട്ടിയില്‍ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകള്‍ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു. ആ സമയത്ത് ആർക്കും ഭക്ഷണം നല്‍കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നല്‍കുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

നവ കേരളീയം 2026- EP കേസുകളുടെ സ്പെഷ്യൽ അദാലത്ത്

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. E.P കേസുകളിൽ ഉൾപ്പെട്ട വായ്പക്കാർക്കുള്ള സ്പെഷ്യൽ അദാലത്ത്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും, സൂപ്പര്‍ ചെക്കിങുമായി മോട്ടോര്‍ വാഹനവകുപ്പ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ സൂപ്പർ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും, സൂപ്പർ ചെക്കിങുമായി മോട്ടോർ വാഹനവകുപ്പ്.ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നല്‍കുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം

മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകള്‍ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ

കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ

സന്തോഷവാര്‍ത്ത; സ്വര്‍ണ വില നിലത്തിറങ്ങുന്നു?; ഇന്ന് വീണ്ടും കുറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും

രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’

ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക

സ്‌പോര്‍ട്സ് സ്‌കൂള്‍- സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍

സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമി പ്രവേശനത്തിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന് കല്‍പ്പറ്റ ജിനചന്ദ്രന്‍ ജില്ലാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.