മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ
മൂപ്പൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ. 2024 ഫെബ്രുവരിയിൽ നടന്ന പരീക്ഷ എഴുതിയ 2021-2025 ബാച്ചിലെ 75 വിദ്യാർത്ഥികളും ഉന്നത വിജയം കൈവരിച്ചു. അതിൽ 4 പേർക്ക് ഡിസ്റ്റിങ്ഷനും 71 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഡിസ്റ്റിങ്ഷനിൽ ടോപ്പറായി ഒലീവിയ സ്കറിയാസ് മികച്ച വിജയം നേടി.
2014 ൽ ആയിരുന്നു ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ആദ്യ ബാച്ച് ആരംഭിച്ചത്. 2021 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഫാർമക്കോളജി & പതോളജി (1&2) ആൻഡ് ജനറ്റിക്സ്, അഡൽട് ഹെൽത്ത് നഴ്സിംഗ് 2, പ്രൊഫഷണലിസം, എത്തിക്സ് ആൻഡ് പ്രൊഫഷണൽ വാല്യൂസ്, ഹ്യൂമൻ വാല്യൂസ്, ഡയബറ്റിക്സ് കെയർ, സോഫ്റ്റ് സ്കിൽസ് എന്നീ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ







