പ്ലസ് വൺ ഏക ജാലകം: അപേക്ഷ നാളെ മുതൽ ;സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി

ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 16) മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ് സെല്ലിൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വൺ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം ഉറപ്പാക്കൽ എന്നിവയാണ് മിഷൻ പ്ലസ് വണിന്റെ ലക്ഷ്യം. എസ്.എസ് കെ, നാഷണൽ സർവ്വീസ് സ്‌കീം, വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് വിഭാഗം, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രവേശനം സംബന്ധിച്ച സംശയ നിവാരണം, ഹയർ സെക്കൻഡറി വിഷയങ്ങൾ – തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തൽ എന്നിവക്ക് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ഫോക്കസ് പോയൻ്റുകൾ പ്രവർത്തിക്കും. ഉന്നത പഠന മേഖലകൾ, തൊഴിൽ സാധ്യതകൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസുകളും വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്.

വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുകൾക്ക് നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ, എച്ച്.ഐ.ടി.സിമാർ, എസ്.ഐ.ടി.സിമാർ, ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർ നേതൃത്വം നൽകും. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് ജില്ലാതല കൺവേർജൻസ് യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, വിഎച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്‌ടർ വി.ആർ അപർണ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ ശരത്ചന്ദ്രൻ, വി. അനിൽകുമാർ, എം.കെ ഷിവി, വിൽസൺ തോമസ്, ബിനുമോൾ ജോസ്, കെ.ബാലൻ, കെ.ബി സിമിൽ, ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ

വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം : പ്രവാസി കോൺഗ്രസ്

വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്,മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയടക്കം പലരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഹൃദയ സംവിധാനത്തില്‍ തകരാറുണ്ടെങ്കില്‍ ഹാര്‍ട്ട് ബ്ലോക്ക് സംഭവിക്കുന്നു.ഹാര്‍ട്ട് ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അറ്റാക്കും പിന്നെ ഹാര്‍ട്ട് ഫെയിലിയറും ഉണ്ടാകുന്നു. ഹൃദയമിടിപ്പിന്റെ സിഗ്നല്‍ ഹൃദയത്തിന്റെ മുകള്‍

ലോക ക്ഷയരോഗ ദിനം ആചരിച്ചു.

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ

എം.കെ രാജേന്ദ്രന് ഡോക്റ്ററേറ്റ്

ബത്തേരി: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളേജിൽ നിന്നും ഡോ:ടി. ജുബൈർ കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എം.കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.