വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഎഫ്സി ഗ്രാസ്റൂട്ട് ഫുട്ബോൾ ടൂർണമെന്റിൽ അൽഇത്തിഹാദ് ബത്തേരി ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്യുചർ ഇന്ത്യ കൽപ്പറ്റയെ പരാജയപ്പെടുത്തിയാണ് അൽഇത്തിഹാദ് വിജയിച്ചത്. എംഎഫ്എ മീനങ്ങാടി, ട്രിപ്പിൾ സിക്സ് എഫ്സി വൈത്തിരി, അമ്പലവയൽ, എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. വിജയികൾക്ക് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാന്ത് മാത്യു, സിറാജ് വി, സന്തോഷ് കെ എസ്, ആസിഫ് കെ കെ എന്നിവർ നേതൃത്വം നൽകി.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







