മാനന്തവാടി താലൂക്കില്‍ എടവക വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 34 റീസര്‍വെ 342/ 2 ഉള്‍പ്പെട്ട ബ്രാന്‍ അസു എന്നവരില്‍ നിന്നും ഏറ്റെടുത്ത മിച്ചഭൂമിയില്‍ നിന്നും ഭൂ പതിവ് ചട്ട പ്രകാരം അമ്മിണി കളരിക്കല്‍ എന്നവര്‍ക്ക് പതിച്ചു നല്‍കിയ 0.0405 ഹെക്ടര്‍ ഭൂമി ക്രമ വിരുദ്ധമായി കൈപ്പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. പതിവ് കാരിയോ അവകാശികളോ ഭൂമി കൈവശം വെച്ചിരിക്കാത്തതിനാലും ഭൂമി അന്യ കൈവശമായതിനാലും 1970 ലെ ഭൂപരിഷ്‌കരണ (സീലിങ്ങ്) ചട്ടങ്ങള്‍ പ്രകാരം 29(8) പ്രകാരം ഭൂമി പതിച്ചുനല്‍കിയ നടപടി റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുളളില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ ആക്ഷേപങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.