ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു, ഗംഭീറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ ആരൊക്കെ അപേക്ഷ നല്‍കിയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്‍ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഗംഭീര്‍ ഇന്നലെ അപേക്ഷിച്ചിരുന്നോ എന്ന കാര്യത്തിലും ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യൻ പരിശീലകരില്‍ ഗംഭീറിന്‍റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന. അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍ വെച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍റെ സമ്മര്‍ദ്ദത്തില്‍ ഗംഭീര്‍ കൊല്‍ക്കത്തയില്‍ തന്നെ തുടരാനുള്ള സാധ്യതകളുമുണ്ട്.മൂന്ന് വര്‍ഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വര്‍ഷത്തില്‍ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യന്‍ കോച്ച് ആവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടില്ല. മുന്‍ ഓസ്ട്രേലിയന്‍ നായകൻ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം 10 മാസമെങ്കിലും വര്‍ഷത്തില്‍ ഉണ്ടാവേണ്ടതുകൊണ്ട് ഇവരാരും വരാന്‍ തയാറായില്ല.

ഇതോടെയാണ് ഇന്ത്യൻ പരിശീലകരെതന്നെയാണ് നോക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ലക്ഷമണെ ആയിരുന്നു ബിസിസിഐ ആദ്യം സമീപിച്ചതെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാനാണ് താല്‍പര്യമെന്ന് ലക്ഷമണ്‍ വ്യക്തമാക്കുകയായിരുന്നു. ആരൊക്കെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാവും

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.