ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു. സി )
വൈത്തിരി താലൂക്ക് തല കമ്മിറ്റി രൂപീകരികരിച്ചു.
ഐ. എൻ.ടി.യു സി
ജില്ലാ പ്രസിഡണ്ട് പി.പി. ആലി
ഉദ്ഘാടനം ചെയ്തു.ജില്ലയിലെ അടഞ്ഞു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിൻ്റ്,സൺറൈസ് വാലി, എന്നിവ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളി അദ്ധ്യക്ഷത വഹിച്ചു . ഐ.എൻ.ടി.യു.സി വയനാട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ ഇളകുളം , വർഗീസ് എ, ആർ. ഉണ്ണികൃഷ്‌ണൻ , ജോജി ജേക്കബ്, ഉമ്മർ പഞ്ചാര , സനൂപ് എന്നിവർ സംസാരിച്ചു ക
ഭാരവാഹികളായി ആർ. ഉണ്ണികൃഷ്‌ണൻ (പ്രസിഡണ്ട്)
വർഗീസ് എ (വർക്കിംഗ് പ്രസിഡണ്ട് ) ആകുൽ ഇസ്‌മായിൽ (സെക്രട്ടറി)
വർഗീസ് എ ഒ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.

