കൽപ്പറ്റയിൽ അഗ്രികൾച്ചർ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണം

Advertisement
Featured Image

ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വന്ദന ഷാജു അധ്യക്ഷത വഹിച്ചു. കൽപ്പറ്റയിൽ സംസ്ഥാന തല അഗ്രികൾച്ചർ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് കെപിസിസി സംസ്‌ക്കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പരമ്പരാഗത നെൽവിത്തുകൾ , കൃഷി രീതികൾ വിവിധ വിളകളുടെവിത്തുകൾ, പഴയകാല കാർഷികോപകരണങ്ങൾ, ഗവേഷണത്തിലൂടെ കണ്ടെത്തിയവ കൃഷിയറിവ് ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടെ സംരക്ഷിക്കപ്പെടുന്നതിനും പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും പര്യാപ്തമാകുന്നത് വരും കാലത്തേക്ക് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി .ഇതു സംബന്ധിച്ച് കൃഷി മന്ത്രി ടി സിദ്ധിക്കിന് നിവേദനം നൽകുവാനും തീരുമാനിച്ചു. ജില്ലാ കൺവീനർ സി കെ ജിതേഷ്, ജില്ലാസെക്രട്ടറി സുന്ദർരാജ് എടപ്പെട്ടി, കെ പത്മനാഭൻ , സെക്രട്ടറി ടി സതീഷ് കുമാർ, എൻ അബ്ദുൾ മജീദ്, പ്രഭാകരൻ ചോമാടി,ശ്രീജബാബു, അലി കരുവാടൻ എന്നിവർ സംസാരിച്ചു.

Advertisement

Related News