വയനാട് എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ വയനാട് ഡെപ്യൂട്ടി കളക്ടർ ഇ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. ജോസഫ് സ്വാഗതം ആശംസിച്ചു.
വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ എക്സൈസ് വകുപ്പിൻ്റെ എൻഫോർസ്മെൻ്റ്,വിമുക്തി പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
നാർക്കോട്ടിക് സെൽ
ഡി.വൈ.എസ്.പി മനോഹരൻ ടി വയനാട് ജില്ലയിലെ പോലീസിൻ്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചകളിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ജില്ലയിൽ കൂടുതൽ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.വനിതാ സംരക്ഷണ ഓഫീസർ എൻ.പി.ഗീത,ജില്ലാ ഡിവിഷൻ മാനേജർ വി.കെ.മണികണ്ഠൻ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികവർഗ്ഗ-പട്ടികജാതി വികസന വകുപ്പുകൾ, മോട്ടോർ വാഹന വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷ് നന്ദി രേഖപ്പെടുത്തി.

