നവംബർ 16 മുതൽ 18 വരെ തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു വന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കൽപ്പറ്റ നഗരസഭാ വൈസ് ചെയർപേഴ്സൺ എസ് സൗമ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ആർ ബിനി അധ്യക്ഷത വഹിച്ചു. വയനാട് ഡി പി സി നിസാർ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ചിത്രലേഖ കെ.എ സ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി അഷറഫ്, സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ. പി അബ്ദുൽ ജലീൽ, വൈത്തിരി ബി പി ഒ ഷാനവാസ് ടി കെ, എച്ച് എം ഫോറം കൺവീനർ അലി കെ, സ്കൂൾ പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ്, സബ്കമ്മിറ്റി കൺവീനർമാരായ ഇ മുസ്തഫ, ജയ്ഷൽ റിഫ്ഹത്ത്, ടി മമ്മൂട്ടി, ആദിത് പി ഒ, ഗ്ലാഡ്സൺ ഡി, പി ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു
LP അറബിക് ഓവറോൾ
എച്ച് ഐ എം യു പി കൽപ്പറ്റ
ജി എൽ പി എസ് പടിഞ്ഞാറത്തറ
സെൻറ് ജോസഫ് യുപിഎസ് മേപ്പാടി
ജി യുപിഎസ് ചെന്നലോട്
എൽ പി അറബിക് റണ്ണേഴ്സ്
ആർസി എൽപിഎസ് ചുണ്ടേൽ
എച്ച് ഐ എം യുപിഎസ് വൈത്തിരി
ജിയുപിഎസ് പിണങ്ങോട്
ജി എൽപിഎസ് വലിയ പാറ
യുപി സംസ്കൃതം ഓവറോൾ 85 പോയിന്റുമായി
എച്ച് എം യുപിഎസ് കൽപ്പറ്റ
സെൻമേരിസ് യുപിഎസ് തലയോട്
യുപി സംസ്കൃതം റന്നേഴ്സ്
സെൻതോമസ് എച്ച്എസ് നടവയൽ
എയുപിഎസ് വാളൽ
യുപി അറബിക് ഓവറോൾ
എച്ച് ഐ എം യുപിഎസ് കൽപ്പറ്റ
യുപി അറബിക് റണ്ണേഴ്സ്
എയുപിഎസ് പടിഞ്ഞാറത്തറ
ജിയുപിഎസ് പിണങ്ങോട്
ജിയുപിഎസ് ചെന്നലോഡ്
എച്ച് എസ് സംസ്കൃതം ഓവറോൾ
ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ
റണ്ണേഴ്സ്
ജിഎച്ച്എസ് തൃക്കൈപ്പറ്റ
എച്ച് എസ് അറബിക് ഓവറോൾ
ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട്
റണ്ണേഴ്സ്
ജിഎച്ച്എസ് റിപ്പൺ
അറബിക് എൽ പി,യുപി,എച്ച് എസ് ഓവറോൾ
ജിഎച്ച്എസ്എസ് റിപ്പൺ
എൽ പി ജനറൽ ഓവറോൾ
എച്ച് എം യു പി എസ് വൈത്തിരി
സെൻ്റ് എൽപിഎസ് നടവയൽ
റന്നേഴ്സ്
ജിയുപിഎസ് ചെന്നലോട്
എച്ച്ഐഎം യുപിഎസ് കൽപ്പറ്റ
യുപി ജനറൽ ഓവറോൾ
എയുപിഎസ് പടിഞ്ഞാറത്തറ
റണ്ണേഴ്സ്
എൻഎസ്എസ് എച്ച്എസ്എസ് കൽപ്പറ്റ
എച്ച് എസ് ജനറൽ ഓവറോൾ
ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ
സെൻ്റ് തോമസ് എച്ച് എസ് നടവയൽ
എച്ച് എസ് എസ് ജനറൽ ഓവറോൾ
ഡബ്ലിയു ഒ എച്ച്എസ്എസ് പിണങ്ങോട്
റണ്ണേഴ്സ്
സെൻറ് ജോസഫ് എച്ച്എസ്എസ് മേപ്പാടി
യുപി,എച്ച് എസ് ,എച്ച്എസ്എസ് ഓവറോൾ
സെൻ്റ് തോമസ് എച്ച് എസ് നടവയൽ
രണ്ടാം സ്ഥാനം
ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട്
മൂന്നാം സ്ഥാനം
എൻഎസ്എസ് എച്ച്എസ്എസ് കൽപ്പറ്റ

